ചെറിഷേവ് ഉത്തേജക മരുന്ന് ഉപയോഗിച്ചില്ല, അന്വേഷണം അവസാനിപ്പിച്ചു

റഷ്യക്കായി ലോകകപ്പിൽ തിളങ്ങിയ ഡെനിസ് ചെറിഷേവിനെതിരായ ഉത്തേജക മരുന്ന് ആരോപണത്തിൽ ഉള്ള അന്വേഷണം അവസാനിപ്പിച്ചതായി ഉത്തേജ മരുന്ന് വിരുദ്ധ ഏജൻസിയുടെ അറിയിച്ചു. താരം കുറ്റക്കാരനല്ല എന്നും അന്വേഷണം അവസാനിപ്പിച്ചതായി താരത്തെ അറിയിച്ചിട്ടുണ്ട് എന്നും ഏജൻസി പറഞ്ഞു.

നേരത്തെ താരത്തിന്റെ പിതാവ് ഒരു റഷ്യൻ മാധ്യമത്തിന് നൽകിയ അഭിമുഖമാണ് ഇത്തരമൊരു അന്വേഷണത്തിന് കാരണമായത്. ലോകകപ്പിന് മുമ്പ് ചെറിഷേഫിന് ഹോർമോണുകൾ വർധിക്കാൻ ഉള്ള സിറിഞ്ച് കുത്തിവെപ്പ് ചികിത്സ നടത്തിയിരുന്നു എന്നായിരുന്നു താരത്തിന്റെ പിതാവ് അഭിമുഖത്തിൽ പറഞ്ഞത്. ഉത്തേജ മരുന്ന് കുത്തിവെപ്പ് നടത്തി എന്ന ആരോപണം ചെറിഷേവ് നിഷേധിച്ചിരുന്നു.

Previous articleകിഡംബിയും പുറത്ത്, ജപ്പാന്‍ ഓപ്പണിലെ അവസാന ഇന്ത്യന്‍ താരത്തിനു തോല്‍വി
Next articleമക്ഗ്രാത്ത് തന്നെക്കാള്‍ ഏറെ മികച്ച ബൗളര്‍: ജെയിംസ് ആന്‍ഡേഴ്സണ്‍