കന്നി വിക്കറ്റ് നേടി റഖീം കോണ്‍വാല്‍, അര്‍ദ്ധ ശതകത്തിനരികെ മയാംഗ് അഗര്‍വാള്‍

- Advertisement -

സബീന പാര്‍ക്കില്‍ വിന്‍ഡീസിനെതിരെ ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യയ്ക്ക് ആദ്യ സെഷനില്‍ രണ്ട് വിക്കറ്റ് നഷ്ടം. ഓപ്പണര്‍ ലോകേഷ് രാഹുലിനെയും (13) ചേതേശ്വര്‍ പുജാരയെയും നഷ്ടമായ ഇന്ത്യയെ മയാംഗ് അഗര്‍വാലാണ് മുന്നോട്ട് നയിച്ചത്. 41 റണ്‍സുമായി താരവും 5 റണ്‍സ് നേടി വിരാട് കോഹ്‍ലിയുമാണ് ക്രീസില്‍ നില്‍ക്കുന്നത്. പുജാര 6 റണ്‍സ് നേടിയാണ് പുറത്തായത്.

മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ജേസണ്‍ ഹോള്‍ഡറും റഖീം കോണവാലുമാണ് വിന്‍ഡീസിനായി വിക്കറ്റുകള്‍ നേടിയത്. തന്റെ അരങ്ങേറ്റ മത്സരത്തില്‍ ചേതേശ്വര്‍ പുജാരയുടെ വിക്കറ്റാണ് കന്നി വിക്കറ്റായി താരം സ്വന്തമാക്കിയത്.

Advertisement