150 കടന്ന് മായങ്ക് അഗർവാൾ!!

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റിൽ ഇന്ത്യ വലിയ സ്കോറിലേക്ക് മുന്നേറുകയാണ്. ഇന്ന് രാവികെ സെഞ്ച്വറി തികച്ച മായങ്ക് ഇപ്പോൾ 150ഉം കടന്നിരിക്കുകയാണ്. തന്റെ ആദ്യ സെഞ്ച്വറി ഇരട്ട ശതകമായി മാറ്റാനുള്ള ശ്രമത്തിലാണ് മായങ്ക് അഗർവാൾ. 294 പന്തിൽ നിന്നാണ് മായങ്ക് 150 റൺസിൽ എത്തിയത്.

18 ഫോറും മൂന്നു സിക്സും അടങ്ങിയതാണ് മായങ്കിന്റെ ഇന്നിങ്സ്. മായങ്ക് ഇന്ത്യയിൽ കളിക്കുന്ന ആദ്യ ടെസ്റ്റാണിത്. ഇപ്പോൾ 100 ഓവർ പിന്നിട്ടപ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 358 എന്ന നിലയിലാണ്. രോഹിത് ശർമ്മയുടെയും പൂജാരയുടെയും വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 157 റൺസുമായി മായങ്കും 15 റൺസുമായി കോഹ്ലിയുമാണ് ഇപ്പോൾ ക്രീസിൽ ഉള്ളത്.

Previous articleജോട്ട ഇന്ന് ബെസികാസിനെതിരെ കളിക്കില്ല
Next articleപെപെ വലിയ താരമായി മാറും എന്ന് എമെറി