അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരം നടത്തുന്നത് ഇന്ത്യയേക്കാൾ ഓസ്‌ട്രേലിയക്ക് മുൻ‌തൂക്കം നൽകും

- Advertisement -

ഓസ്ട്രേലിയയിൽ പര്യടനം നടത്തുന്ന ഇന്ത്യയുടെ മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തിയാൽ അത് ഓസ്‌ട്രേലിയക്ക് മുൻ‌തൂക്കം നൽകുമെന്ന് ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ ഉസ്മാൻ ഖവാജ. കൊറോണ വൈറസ് ബാധയെ തുടർന്ന് പരമ്പര മാറ്റിവെക്കപ്പെടുമെന്ന വർത്തകൾക്കിടയിലാണ് ഓസ്‌ട്രേലിയൻ ബാറ്റ്സ്മാന്റെ പ്രതികരണം. മെൽബൺ പോലുള്ള ഗ്രൗണ്ടുകളിൽ ഓസ്‌ട്രേലിയൻ ആരാധകരേക്കാൾ ഇന്ത്യൻ ആരാധകരാണ് കൂടുതൽ ഉള്ളതെന്നും മത്സരത്തിനിടെ അവരുടെ ആവേശം എപ്പോഴും വളരെ വലുതാണെന്നും ഖവാജ പറഞ്ഞു. അത് കൊണ്ട് തന്നെ അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരം നടത്തുന്നത് ഓസ്ട്രേലിയക്ക് മുൻ‌തൂക്കം നൽകുമെന്നും ഖവാജ പറഞ്ഞു.

ഇന്ത്യയിൽ ഇന്ത്യക്കെതിരെ മത്സരിക്കുമ്പോൾ കൂടുതൽ ഇന്ത്യൻ ആരാധകർ എത്തുന്നത് സ്വാഭാവികമാണെന്നും എന്നാൽ ഓസ്ട്രേലിയയിൽ ഓസ്‌ട്രേലിയൻ ആരാധകരേക്കാൾ കൂടുതൽ ഇന്ത്യൻ ആരാധകർ സ്റ്റേഡിയത്തിൽ ഉണ്ടാവുന്നത് ഒരു വിചിത്രമായ കാര്യമാണെന്നും ഖവാജ പറഞ്ഞു. കഴിഞ്ഞ തവണ ഇന്ത്യ ഓസ്ട്രേലിയയിൽ പര്യടനം നടത്തിയപ്പോൾ ഇന്ത്യ മികച്ച ടീം ആയിരുന്നുവെന്നും ചേതേശ്വർ പൂജാരയുടെ പ്രകടനം മികച്ചതായിരുന്നുവെന്നും ഖവാജ പറഞ്ഞു.

Advertisement