അശ്വിനു പുറമേ ഗുപ്ടിലിന്റെ സേവനവും കൗണ്ടി ടീമിനു നഷ്ടമാവും

രവിചന്ദ്രന്‍ അശ്വിന്‍ പരിക്ക് മൂലം കളിക്കില്ലെന്ന് അറിയിപ്പ് കിട്ടയതിനു പിന്നാലെ മറ്റൊരു താരത്തിനെക്കുടി നഷ്ടമായി ഇംഗ്ലീഷ് കൗണ്ടി ടീമായ വോര്‍സെസ്റ്റര്‍ഷയര്‍. ന്യൂസിലാണ്ട് താരം മാര്‍ട്ടിന്‍ ഗുപ്ടിലിന്റെ സേവനവും ടീമിനു ലഭിക്കില്ലെന്നാണ് ഇപ്പോള്‍ അറിയുന്നത്. തങ്ങളുടെ രണ്ട് വിദേശ താരങ്ങളെയും നഷ്ടമായ ടീമിനു പുതിയ താരങ്ങളെ കണ്ടെത്തേണ്ട് അവസ്ഥയാണ് വന്ന് ചേര്‍ന്നിരിക്കുന്നത്.

2017ല്‍ തന്റെ ഓള്‍റൗണ്ട് പ്രകടനത്തിലൂടെ കൗണ്ടി ടീമിനെ ഡിവിഷന്‍ വണ്ണിലേക്ക് യോഗ്യത നേടുവാന്‍ അശ്വിന്‍ സഹായിച്ചിരുന്നു. അശ്വിന്റെയും ഗുപ്ടിലിന്റെയും അഭാവത്തെക്കുറിച്ച് കൗണ്ടിയുടെ സിഇഒ തന്നെയാണ് വിവരം പുറത്ത് വിട്ടത്.

Previous articleഇന്ത്യന്‍ പ്രതീക്ഷകള്‍ സിന്ധുവില്‍, സൈന പിന്മാറി
Next articleഐ എസ് എലിന് 49 രൂപ ടിക്കറ്റുകളുമായി ഡെൽഹി ഡൈനാമോസ്