ഐ എസ് എലിന് 49 രൂപ ടിക്കറ്റുകളുമായി ഡെൽഹി ഡൈനാമോസ്

ഐ എസ് എല്ലിൽ തങ്ങളുടെ ഹോം ഗ്രൗണ്ട് മത്സരങ്ങളുടെ ടിക്കറ്റ് വിൽപ്പന ഡെൽഹി ഡൈനാമോസ് ആരംഭിച്ചു. 49 രൂപ മുതൽ ഉള്ള ടിക്കറ്റുകൾ ആണ് ഡെൽഹി ആരാധകർക്കായി ഒരുക്കുന്നത്. കഴിഞ്ഞ സീസണിൽ ആരാധകർ ഒട്ടും എത്താതിരുന്നതാണ് ഡെൽഹി ഡൈനാമോസ് ടിക്കറ്റ് റൈറ്റ് കുറയ്ക്കാൻ കരണമെന്നാണ് കരുതുന്നത്.

ഈസ്റ്റ് ലോവർ, ഈസ്റ്റ് അപ്പർ ഹോം സ്റ്റാൻഡ്, ഈസ്റ്റ് അപ്പർ എവേ സ്റ്റാൻഡ് എന്നീ സ്റ്റാൻഡുകളാണ് 49രൂപ ടിക്കറ്റിൽ വിൽക്കുന്നത്. വി ഐ പി ടിക്കറ്റുകൾക്ക് 249 രൂപയുമാണ്. ഡെൽഹിയുടെ ആദ്യ മൂന്ന് ഹോം മത്സരങ്ങൾക്കായുള്ള ടിക്കറ്റുകളാണ് എത്തിയിട്ടുള്ളത്. പേടിയമുമായി സഹകരിച്ചാണ് ഡെൽഹി ഈ ഓഫറുകൾ ഒരുക്കുന്നത്.

പൂനെ സിറ്റിയുമായാണ് ഡെൽഹി ഡൈനാമോസിന്റെ ആദ്യ ഹോം മത്സരം.

Previous articleഅശ്വിനു പുറമേ ഗുപ്ടിലിന്റെ സേവനവും കൗണ്ടി ടീമിനു നഷ്ടമാവും
Next articleജെന്നിംഗ്സിനെ ഇനിയും ചുമക്കണോ?: മൈക്കല്‍ വോണ്‍