ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടി, എയ്ഡന്‍ മാര്‍ക്രം അവസാന രണ്ട് മത്സരങ്ങള്‍ക്കുമില്ല

ദക്ഷിണാഫ്രിക്കന്‍ താരം എയ്ഡന്‍ മാര്‍ക്രം ഇന്ത്യയ്ക്കെതിരെയുള്ള അവസാന രണ്ട് ടി20 മത്സരങ്ങളിൽ കളിക്കില്ല. ആദ്യ മത്സരത്തിന് മുമ്പ് താരം കോവിഡ് ബാധിതനായിരുന്നു. അതിന് ശേഷമുള്ള രണ്ട് മത്സരങ്ങളിലും താരം കളിച്ചില്ല.

താരത്തിന്റെ ക്വാറന്റീന്‍ കഴിഞ്ഞ് ഇനിയുള്ള മത്സരങ്ങള്‍ക്ക് മുമ്പ് മാച്ച് ഫീറ്റാകില്ലെന്നാണ് ടീം മാനേജ്മെന്റിന്റെ കണ്ടെത്തൽ. പരമ്പരയിൽ 2-1ന് ദക്ഷിണാഫ്രിക്ക മുന്നിലാണ്.