ഷെഫീല്‍ഡ് ഷീല്‍ഡില്‍ ഓസ്ട്രേലിയന്‍ ടെസ്റ്റ് ഓപ്പണര്‍ മാര്‍ക്കസ് ഹാരിസിന് ഒരു മത്സരത്തില്‍ നിന്ന് വിലക്ക്. ടാസ്മാനിയ്ക്കെതിരെയുള്ള മത്സരത്തില്‍ വിക്ടോറിയന്‍ താരം പുറത്തായതിലുള്ള അമര്‍ഷം കാരണം താരം ബാറ്റ് തിരികെ പവലിയനിലേക്ക് പോകുന്നതിനിടയില്‍ ടര്‍ഫില്‍ അടിക്കുകയും ഡ്രെസ്സിംഗ് റൂമിലെ കസേരയും മറിച്ചിട്ടുവെന്നാണ് അറിയുവാന്‍ കഴിയുന്നത്.
താരത്തിനെതിരെ ലെവല്‍ 1 കുറ്റം ആണ് ചുമത്തിയിരിക്കുന്നത്. 50 ശതമാനം മാച്ച് ഫീസും ഒരു സസ്പെന്‍ഷന്‍ പോയിന്റും താരത്തിനെതിരെ ചുമത്തിയിട്ടുണ്ട്. 2019ലും ടാസ്മാനിയ്ക്കെതിരെ താരം സമാനമായ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അന്ന് താരത്തിനെതിരെ 25 ശതമാനം മാച്ച് ഫീസും ഒരു സസ്പെന്‍ഷന്‍ പോയിന്റും ലഭിയ്ക്കുകയായിരുന്നു.
വിക്കറ്റിന് പിന്നില്‍ താരം ക്യാച്ചായി പുറത്തായി എന്ന് അമ്പയര്‍ വിധിച്ചുവെങ്കിലും തന്റെ കൈമുട്ടില്‍ തട്ടിയാണ് പന്ത് പോയതെന്നായിരുന്നു ഹാരിസ് പറഞ്ഞത്.