ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച റാങ്കുമായി റിഷഭ് പന്ത്

Rishabhpant

ടെസ്റ്റ് കരിയറിൽ തന്റെ ഏറ്റവും മികച്ച ഐ.സി.സി ബാറ്റിംഗ് റാങ്കിങ് സ്വന്തമാക്കി ഇന്ത്യൻ യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ പുറത്തെടുത്ത മികച്ച പ്രകടനമാണ് താരത്തിന് റാങ്കിങ്ങിൽ മുന്നേറ്റം ഉണ്ടാക്കാൻ സഹായിച്ചത്. 747 റേറ്റിംഗ് പോയിന്റുമായി റിഷഭ് പന്ത് നിലവിൽ റാങ്കിങ്ങിൽ ഏഴാം സ്ഥാനത്താണ്.

ബാറ്റ്സ്മാൻമാരുടെ പറ്റീട്ടികയിൽ ന്യൂസിലാൻഡ് താരം കെയ്ൻ വില്യംസൺ തന്നെയാണ് ഒന്നാം സ്ഥാനത്ത്. 919 റേറ്റിംഗ് പോയിന്റുമായാണ് വില്യംസൺ ഒന്നാം സ്ഥാനത്ത് തുടരുന്നത്. രണ്ടാം സ്ഥാനത്ത് 891 റേറ്റിംഗ് പോയിന്റുമായി ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് ആണ്. 814 റേറ്റിംഗ് പോയിന്റുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്താണ്. മറ്റൊരു ഇന്ത്യൻ ബാറ്റ്സ്മാനായ രോഹിത് ശർമ്മ റാങ്കിങ്ങിൽ ഏഴാം സ്ഥാനത്താണ്.

ബൗളർമാരുടെ റാങ്കിങ്ങിൽ ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിൻ രണ്ടാം സ്ഥാനത്താണ്. 850 റേറ്റിംഗ് പോയിന്റുമായാണ് അശ്വിൻ രണ്ടാം സ്ഥാനത്ത് എത്തിയത്. 908 റേറ്റിംഗ് പോയിന്റുള്ള പാറ്റ് കമ്മിൻസ് ആണ് ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത്. ബൗളറുടെ പട്ടികയിൽ പത്താം സ്ഥാനത്തുള്ള ബുംറയാണ് ആദ്യ പത്തിൽ ഉൾപ്പെട്ട മറ്റൊരു ഇന്ത്യൻ ബൗളർ.

Previous articleഹഷ്മുത്തുള്ള ഷഹീദിയ്ക്കും ശതകം, അഫ്ഗാനിസ്ഥാനെതിരെ ഒന്നും ചെയ്യാനാകാതെ സിംബാബ്‍വേ ബൗളര്‍മാര്‍
Next articleസിഇഒയോട് ലീവില്‍ പോകുവാന്‍ ആവശ്യപ്പെട്ട് ഐസിസി