“മാലികിനോട് നേരത്തെ വിരമിക്കാൻ താൻ പറഞ്ഞിരുന്നു, അല്ലായെങ്കിൽ ബഹുമാനം ലഭിക്കില്ല”

പാകിസ്താൻ വെറ്ററൻ താരം ഷൊഹൈബ് മാലികിനോട് താൻ നേരത്തെ തന്നെ വിരമിക്കാൻ ആവശ്യപ്പെട്ടിരുന്നു എന്ന് മുൻ പാകിസ്താൻ താരം മൊഹമ്മദ് ഹഫീസ്. ഷൊഹൈബ് മാലികിനെ ലോകകപ്പ് ടീമിൽ നിന്ന് തഴഞ്ഞതിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു ഹഫീസ്.
വിരമിക്കാൻ

ഏകദേശം 21-22 വർഷക്കാലം മാലിക് തന്റെ ഏറ്റവും മികച്ച പ്രകടനം പാകിസ്ഥാന് നൽകി, അത്രയും കാലം നിങ്ങളുടെ ഫിറ്റ്നസ് നിലനിർത്തുന്നത് വലിയ കാര്യമാണ്. എന്നാൽ ഞാൻ വിരമിക്കുമ്പോൾ, മാലിക്കിനോട് വിരമിക്കണമെന്ന് ഞാൻ പറഞ്ഞിരുന്നു. അല്ലെങ്കിൽ അദ്ദേഹത്തിന് ബഹുമാനം ലഭിക്കില്ല എന്ന് എനിക്കറിയാമായിരുന്നു‌ ഹഫീസ് പറഞ്ഞു.

അവസാനമായി ഒരു സ്റ്റേജ് ആകും അദ്ദേഗം ആഗ്രഹിക്കുന്നത്. പക്ഷേ ക്രിക്കറ്റ് ഇതുപോലെ ക്രൂരമാണ്. ഹാഫിസ് പറഞ്ഞു.