മാലിക് മിന്നി, ബംഗ്ലാദേശിനെതിരെ പാകിസ്താന് അഞ്ചു വിക്കറ്റ് വിജയം

- Advertisement -

പാകിസ്ഥാനിൽ നടക്കുന്ന ട്വി20 പരമ്പരയിൽ ആദ്യ വിജയം പാകിസ്ഥാന്. ബംഗ്ലാദേശിനെ ഇന്ന് അഞ്ചു വിക്കറ്റുകൾക്കാണ് പാകിസ്താൻ തോൽപ്പിച്ചത്. ആദ്യ ബാറ്റു ചെയ്ത ബംഗ്ലാദേശ് 142 റൺസ് ആയിരുന്നു വിജയ ലക്ഷ്യമായി ഉയർത്തിയത്. ഈ ലക്ഷ്യം അധികം സമ്മർദ്ദത്തിൽ പെടാതെ നേടാൻ പാകിസ്ഥാന് ആയി. 19.3 ഓവറിൽ അഞ്ചു വിക്കറ്റ് ശേഷിക്കെ പാകിസ്താൻ വിജയം സ്വന്തമാക്കുകയായിരുന്നു.

സീനിയർ താരം ശൊഹൈബ് മാലികിന്റെ മികവാണ് പാകിസ്ഥാന് വിജയം നൽകിയത്. 45 പന്തിൽ പുറത്താകാതെ‌ 58 റൺസ് എടുക്കാൻ മാലികിനായി. മാലിക് തന്നെയാണ് കളിയിലെമാൻ ഓഫ് ദി മാച്ചും. 36 റൺസുമായി ഇഹ്സാൻ അലി മാലികിന് പിന്തുണ നൽകി. ഇനി രണ്ട് ട്വി20 മത്സരങ്ങൾ കൂടെ ബംഗ്ലാദേശ് പാകിസ്ഥാനിൽ കളിക്കും.

Advertisement