ലോകകപ്പിന് ശ്രീലങ്കന്‍ ടീമിന്റെ കൺസള്‍ട്ടന്റായി മഹേല ജയവര്‍ദ്ധനേ

ടി20 ലോകകപ്പിന്റെ ആദ്യ റൗണ്ടിനുള്ള ശ്രീലങ്കന്‍ ടീമിനൊപ്പം മഹേല ജയവര്‍ദ്ധനേ കൺസള്‍ട്ടന്റായി എത്തും. ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ ശ്രീലങ്ക നെതര്‍ലാണ്ട്സ്, അയര്‍ലണ്ട്, നമീബിയ എന്നിവര്‍ക്കൊപ്പമാണ് കളിക്കുന്നത്. അതിൽ നിന്ന് സൂപ്പര്‍ 12ലേക്ക് രണ്ട് ടീമുകള്‍ യോഗ്യത നേടും.

മുംബൈ ഇന്ത്യന്‍സ് കോച്ചായി യുഎഇയിലുള്ള മഹേല ഒക്ടോബര്‍ 16 മുതൽ 23 വരെയാണ് ശ്രീലങ്കയ്ക്കൊപ്പം നില്‍ക്കുക. അതിന് ശേഷം ശ്രീലങ്കയുടെ അണ്ടര്‍ 19 ടീമിന്റെ മെന്ററായും മഹേല ചുമതല വഹിക്കും. ടീമിന്റെ അടുത്ത വര്‍ഷം വെസ്റ്റിന്‍ഡീസിൽ നടക്കുന്ന ലോകകപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പെന്ന നിലയിലാണ് മഹേല ഈ അഞ്ച് മാസത്തെ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.

Previous articleചെന്നൈയ്ക്കിത് നിസ്സാരം, ആര്‍സിബിയെ മറികടന്ന് വീണ്ടും ഒന്നാം സ്ഥാനത്തേക്ക്
Next articleആര്‍സിബി താരം ജോര്‍ജ്ജ് ഗാര്‍ട്ടൺ ബിഗ് ബാഷിലേക്ക്, അഡിലെയ്ഡ് സ്ട്രൈക്കേഴ്സിനായി കളിക്കും