കേശവ് മഹാരാജ് അവസാന ടെസ്റ്റിനില്ല

Newsroom

ദക്ഷിണാഫ്രിക്കയുടെ ഓൾറൗണ്ടർ കേശവ് മഹാരാജ് ഇന്ത്യയുമായുള്ള അവസാന ടെസ്റ്റിനുണ്ടാവില്ല. പരിക്കാണ് മഹാരാജിനെ പുറത്തിരുത്തുക. രണ്ടാം ടെസ്റ്റിനിടെ വലതു തോളിൽ ഏറ്റ പരിക്കാണ് താരത്തിന് വിനയായത്. രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ഇന്നിങ്സിന് പരാജയപ്പെട്ടു എങ്കിലും മഹാരാജ് അവർക്കു വേണ്ടി മികച്ച പ്രകടനം നടത്തിയിരുന്നു.

ആദ്യ ഇന്നിങ്സിൽ 132 പന്തിൽ 72 റൺസ് എടുത്ത് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോറർ ആയിരുന്നു മഹാരാജ്. രണ്ടാം ഇന്നിങ്സിൽ 22 റൺസ് എടുക്കാനും മഹാരാജിനായി. എന്നാൽ ബൗളിങിൽ കാര്യമായി ശോഭിക്കാൻ ആയിരുന്നില്ല. 50 ഓവറോളം പന്തെറിഞ്ഞ മഹാരാജ് ആകെ ഒരു വിക്കറ്റാണ് എടുത്തത്. 196 റൺസ് വിട്ടു നൽകുകയും ചെയ്തു. മഹാരാജിന് പകരം സ്പിന്നർ ജോർജ് ലിൻഡെ ആകും മൂന്നാം ടെസ്റ്റിൽ കളിക്കുക.