മയക്കുമരുന്ന് കൈവശം വെച്ചതിന് ശ്രീലങ്കന്‍ പേസ് ബൗളര്‍ അറസ്റ്റില്‍

- Advertisement -

ശ്രീലങ്കന്‍ യുവ പേസര്‍ ഷെഹാന്‍ മധുശങ്കയെ കസ്റ്റഡിയില്‍ എടുത്ത് ശ്രീലങ്കന്‍ പോലീസ്. ഹെറോയിന്‍ കൈവശം വെച്ചതിനാണ് താരത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്. യുവ താരത്തിന്റെ കാറില്‍ നിന്ന് രണ്ട് ഗ്രാം മയക്ക് മരുന്ന് കണ്ടെത്തുകയായിരുന്നു.

ഏകദിന അരങ്ങേറ്റത്തില്‍ തന്നെ ഹാട്രിക്ക് നേടി ശ്രദ്ധേയനായ താരമാണ് ഷെഹാന്‍ മധുശങ്ക. ബംഗ്ലാദേശിനെതിരെ 2018 ജനുവരിയിലായിരുന്നു താരത്തിന്റെ ഹാട്രിക്ക് പ്രകടനം. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് താരം അറസ്റ്റിലാവുന്നത്.

ബംഗ്ലാദേശിനെതിരെയുള്ള ഏകദിനത്തിന് പുറമെ ശ്രീങ്കയ്ക്കായി രണ്ട് ടി20 മത്സരങ്ങളില്‍ കൂടി താരം കളിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് താരം ലങ്കയെ പ്രതിനിധീകരിച്ചിട്ടില്ല.

Advertisement