തെറ്റ് പറ്റി, താന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുതിയത്

- Advertisement -

ലിറ്റണ്‍ ദാസിനെ പുറത്താക്കി ആഘോഷം ആരംഭിച്ച ഒഷെയ്‍ന്‍ തോമസിന്റെ ആഹ്ലാദത്തിനു അധികം ആയുസ്സുണ്ടായിരുന്നില്ല. താന്‍ ലൈന്‍ നോ ബോള്‍ എറിഞ്ഞുവെന്ന അമ്പയറിന്റെ സിഗ്നലിനു ശേഷം ബൗളിംഗിനായി തിരികെ താരം നടക്കുമ്പോള്‍ സ്റ്റേഡിയത്തിലെ വലിയ സ്ക്രീനില്‍ ആ കാഴ്ച തെളിയുന്നത്. തന്റെ കാലുകള്‍ ക്രീസിനും ഏറെ പിറകിലായിരുന്നുവെന്ന് തോമസും വിന്‍ഡീസും തിരിച്ചറിഞ്ഞതോടെ കളിക്കളത്തില്‍ ചൂട് പിടിച്ച വാഗ്വാദങ്ങള്‍ക്ക് തുടക്കമായി. തീരുമാനം റിവ്യൂ ചെയ്യണമെന്ന വിന്‍ഡീസ് നായകന്റെ ആവശ്യം ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാരും മൂന്നാം അമ്പയറും മാച്ച് റഫറിയും ഇടപ്പെട്ട നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം അത് സാധ്യമല്ലെന്ന് അറിയിക്കുകയായിരുന്നു. ബാറ്റ്സ്മാനു ലഭിച്ച ഫ്രീ ഹിറ്റ് ലിറ്റണ്‍ ദാസ് അടിച്ച് സിക്സര്‍ പറത്തുകയും ചെയ്തു.

പരമ്പരയിലെ ഏറെ നിര്‍ണ്ണായകമായ മത്സരത്തില്‍ വിധി എന്നാല്‍ വിന്‍ഡീസിനു അനുകൂലമായി. അധികം വൈകാതെ ലിറ്റണ്‍ ദാസ് പുറത്താകുകയും വിന്‍ഡീസ് മത്സരം വിജയിച്ച് പരമ്പര സ്വന്തമാക്കുകയും ചെയ്തു. മത്സര ശേഷം വിന്‍ഡീസ് നായകന്‍ കാര്‍ലോസ് ബ്രാത്‍വെയ്റ്റ് പറഞ്ഞത് അമ്പയര്‍മാര്‍ ചതിയ്ക്കുകയാണെന്ന് തനിക്ക് അഭിപ്രായമില്ലെങ്കിലും ഇത്തരം സംശയകരമായ തീരുമാനങ്ങളെല്ലാം ഹോ ടീമിനു അനുകൂലമായി മാറുകയാണെന്നാണ്.

വിവാദ അമ്പയര്‍ തന്‍വീര്‍ അഹമ്മദ് പറയുന്നത്, താന്‍ തെറ്റ് വരുത്തിയെന്നും താന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് പുതുതായി എത്തിയതിന്റെ ചില പ്രശ്നങ്ങളാണിതെന്നുമാണ്. തനിക്ക് പൊതുവേ ഇത്തരം ചരിത്രമില്ല, ഓരോ വ്യക്തിയ്ക്കും നല്ലതും ചീത്തയുമായ ദിവസങ്ങളുണ്ട്, ഇന്നലെ തനിക്ക് മോശം ദിവസമായിരുന്നു, താന്‍ തിരിച്ച് വരുമെന്നും തന്‍വീര്‍ അഹമ്മദ് അഭിപ്രായപ്പെട്ടു.

Advertisement