ലൂക്ക് റൈറ്റ് ന്യൂസിലാണ്ടിന്റെ കോച്ചിംഗ് സംഘത്തിലേക്ക്

Lukewright

വരുന്ന ഏതാനും വൈറ്റ് ബോള്‍ പരമ്പരകള്‍ക്കുള്ള കോച്ചിംഗ് സംഘത്തിലേക്ക് മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ലൂക്ക് റൈറ്റിനെ എത്തിച്ച് ന്യൂസിലാണ്ട്. മുഖ്യ കോച്ച് ഗാരി സ്റ്റെഡിനും ബൗളിംഗ് കോച്ച് ഷെയിന്‍ ജുര്‍ഗന്‍സെന്‍, ബാറ്റിംഗ് കോച്ച് ലൂക്ക് റോഞ്ചി എന്നിവര്‍ക്ക് പുറമെ ലൂക്ക് റൈറ്റ്, ഡിയോൺ ഇബ്രാഹിം, ഡീന്‍ ബ്രൗണ്‍ലി, ഗ്രെയിം അൽഡ്രിഡ്ജ് എന്നിവരെ കോച്ചിംഗ് സംഘത്തിലേക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്കോട്‍ലാന്‍ഡ്, അയര്‍ലണ്ട്, നെതര്‍ലാണ്ട്സ് എന്നീ വൈറ്റ് ബോള്‍ പരമ്പരകളാണ് ഇനി ന്യൂസിലാണ്ടിന്റെ മുന്നിലുള്ളത്.