ലൗട്ടാരോ മാർട്ടിനസ് ഇന്റർ മിലാൻ വിടില്ല എന്ന് ഏജന്റ്

ലൗടാരോ മാർട്ടിനെസ് ഈ സമ്മറിൽ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് ലൗട്ടാരോയുടെ ഏജന്റ്.

“ചിലപ്പോൾ മാധ്യമങ്ങൾ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ ലൗട്ടാരോ ഇന്ററിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, ആരാധകർക്ക് സന്തോഷം നൽകുകയും അവരെ വീണ്ടും ചാമ്പ്യന്മാരാക്കുകയും മാത്രമാണ് ലൗട്ടാരോയുടെ ലക്ഷ്യം, അർജന്റീനയ്‌ക്കൊപ്പം ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് താരം ശ്രദ്ധ കൊടുക്കുന്നത്” ലൗട്ടാരോയുടെ ഏജന്റ് അലജാന്ദ്രോ കാമാനോ പറഞ്ഞു.

“ഞങ്ങൾ ഒരു ട്രാൻസ്ഫർ നീക്കം പ്രതീക്ഷിക്കുകയോ അന്വേഷിക്കുകയോ ചെയ്യുന്നില്ല. അവൻ ഇന്ററിൽ സന്തോഷവാനാണ്, ഞങ്ങൾ ഇന്ററിനെ കുറിച്ച് മാത്രമാണ് ഇപ്പോൾ ചിന്തിക്കുന്നത്” ഏജന്റ് പറഞ്ഞു.

24 കാരനായ ലൗട്ടാരോ ഈ സീസണിൽ 45 മത്സര ഗെയിമുകളിൽ നിന്ന് 23 ഗോളുകൾ നേടിയിട്ടുണ്ട്. ഇപ്പ ടീമിന്റെ ടോപ് സ്‌കോററാണ് താരം

2018ലെ വേനൽക്കാലത്ത് 25 മില്യൺ യൂറോയ്ക്ക് റേസിംഗ് അവെല്ലനെഡയിൽ നിന്നാണ് ലൗട്ടാരോ മാർട്ടിനെസ് ഇന്ററിൽ എത്തിയത്. 2026 ജൂൺ വരെയുള്ള കരാർ ഇപ്പോൾ ലൗട്ടാരോക്ക് ഇന്ററിൽ ഉണ്ട്.