രണ്ടാം സെഷനും ഉപേക്ഷിച്ചു, ലോര്‍ഡ്സിൽ രസംകൊല്ലിയായി മഴ

Lordsrain2
- Advertisement -

ലോര്‍ഡ്സിൽ ഇംഗ്ലണ്ടും ന്യൂസിലാണ്ടും തമ്മിലുള്ള മത്സരത്തിന്റെ മൂന്നാം ദിവസം രസംകൊല്ലിയായി മഴ. ഇംഗ്ലണ്ട് രണ്ടാം ദിവസം 111/2 എന്ന നിലയിലെത്തിയ ശേഷം മഴ കാരണം മൂന്നാം ദിവസത്തെ ആദ്യ രണ്ട് സെഷനുകളും ഉപേക്ഷിക്കേണ്ട സാഹചര്യം ഉടലെടുക്കുകയായിരുന്നു. മത്സരത്തിൽ ഇന്ന് അവശേഷിക്കുന്ന ഒരു സെഷനും സാധ്യമാകുക പ്രയാസമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് എത്തുന്നത്.

കൈൽ ജാമിസണും ടിം സൗത്തിയും ഓരോ വിക്കറ്റുകൾ നേടിയപ്പോൾ മൂന്നാം വിക്കറ്റിൽ 93 റൺസ് നേടി റോറി ബേണ്‍സ് – ജോ റൂട്ട് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനായി ക്രീസിലുള്ളത്.

Advertisement