ബാറ്റിംഗിലും ഫില്‍ഡിംഗിലും ബംഗ്ലാദേശ് ഒരു പോലെ പരാജയം – ലിറ്റണ്‍ ദാസ്

ന്യൂസിലാണ്ടിനെതിരെ ടി20 പരമ്പര അടിയറവ് വെച്ച ബംഗ്ലാദേശിന്റെ പര്യടനത്തിലെ ബാറ്റിംഗും ഫീല്‍ഡിംഗും തീര്‍ത്തും നിരാശാജനകമായിരുന്നുവെന്ന് പറഞ്ഞ് മൂന്നാം ടി20യില്‍ ടീമിനെ നയിച്ച ലിറ്റണ്‍ ദാസ്. ബാറ്റിംഗിലെയും ഫീല്‍ഡിംഗിലെയും പരാജയം ആണ് ടീമിന് മത്സരങ്ങള്‍ നഷ്ടമാക്കിയതെന്ന് ലിറ്റണ്‍ ദാസ് പറഞ്ഞു.

ബൗണ്‍സുള്ള ട്രാക്കുകളില്‍ എത്തരത്തില്‍ ബാറ്റ് ചെയ്യാമെന്നത് ബംഗ്ലാദേശ് ഇനിയും ചിന്തിക്കേണ്ട കാര്യമാണെന്നും ടീം അത്ര യുവ നിരയല്ലെന്നും ലോകകപ്പ് പരിചയമുള്ള പല താരങ്ങളും അടങ്ങിയ ടീമാണെന്നത് മറക്കരുതെന്നും ലിറ്റണ്‍ ദാസ് സൂചിപ്പിച്ചു. അടുത്ത തവണ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാനാകുമെന്ന് ലിറ്റണ്‍ ദാസ് പ്രത്യാശ പ്രകടിപ്പിച്ചു.

പര്യടനത്തിലെ എല്ലാ മത്സരങ്ങളിലും പരാജയപ്പെട്ട ബംഗ്ലാദേശ് ന്യൂസിലാണ്ടില്‍ പരാജയം ഏറ്റുവാങ്ങിയ 32ാമത്തെ മത്സരമാണ്. ന്യൂസിലാണ്ടില്‍ ഒരു മത്സരം പോലും ജയിക്കുവാന്‍ ബംഗ്ലാദേശിന് സാധിച്ചിട്ടില്ല.