ജോസ് ബട്ലർ നവംബറിലെ ഐസിസി പുരുഷ താരമായി തിരഞ്ഞെടുക്കപ്പെട്ടു

Picsart 22 12 12 14 57 37 628

ഇംഗ്ലണ്ട് താരം ജോസ് ബട്ട്‌ലർ തന്റെ ടീമിനെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചതിന് പിന്നാലെ 2022 നവംബറിലെ ഐസിസി പുരുഷ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

ഇംഗ്ലണ്ട് താരമായ ആദിൽ റഷീദിനെയും പാകിസ്ഥാന്റെ ഷഹീൻ ഷാ അഫ്രീദിയെയും മറികടന്ന് ആണ് ബട്ട്‌ലർ അവാർഡ് നേടിയത്‌ 2010 ന് ശേഷം ഇംഗ്ലണ്ടിനെ അവരുടെ ആദ്യത്തെ ICC പുരുഷ T20 ലോകകപ്പ് കിരീടത്തിലേക്ക് ബട്ലർ നയിച്ചിരുന്നു‌.

Picsart 22 12 12 14 57 26 145

ടി20 ലോകകപ്പിന്റെ സെമിയിൽ ഇന്ത്യയ്‌ക്കെതിരായ ചെയ്സിൽ 49 പന്തിൽ ഒമ്പത് ഫോറും മൂന്ന് സിക്‌സും സഹിതം പുറത്താകാതെ നിന്ന നായകന്റെ 80 റൺസിന്റെ മികവിൽ ആയിരുന്നു ഇംഗ്ലണ്ട് ടൂർണമെന്റിന്റെ ഫൈനലിൽ എത്തിയത്‌.

നവംബർ മാസത്തിൽ കളിച്ച നാല് ടി20കളിൽ രണ്ടിലും ബട്ട്‌ലർ അമ്പത് പിന്നിട്ടിരുന്നു.