എന്‍സിഎ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ പ്രധാനി ലക്ഷ്മൺ

രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ കോച്ച് ആകുന്നതോടെ നാഷണൽ ക്രിക്കറ്റ് അക്കാഡമി ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ വിവിഎസ് ലക്ഷ്മണിന് സാധ്യത കൂടുതലെന്ന് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ സൺറൈസേഴ്സ് ഹൈദ്രാബാദിന്റെ മെന്ററായി പ്രവര്‍ത്തിച്ച് വരുന്ന ലക്ഷ്മൺ ഈ റോള്‍ ഏറ്റെടുക്കുന്ന പക്ഷം ഹൈദ്രാബാദിലെ തന്റെ സ്ഥാനം ഒഴിയേണ്ടതായി വരും.

നിലവിൽ ടി20 ലോകകപ്പിന്റെ കമന്റേറ്ററായി പ്രവര്‍ത്തിച്ച് വരുന്ന ലക്ഷ്മൺ ബോര്‍ഡുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്നാണ് ലഭിയ്ക്കുന്ന വിവരം.

 

Previous articleഡെംബലെക്ക് ലോക ഫുട്ബോളിലെ സൂപ്പർ സ്റ്റാർ ആകാൻ കഴിയും എന്ന് സാവി
Next articleബംഗ്ലാദേശ് ടി20 പരമ്പരയിൽ നിന്ന് ഹഫീസ് പിന്മാറി