ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ബോക്സിങ് ഡേ ടെസ്റ്റിൽ പുതിയ നായകന്മാർ ഇന്ത്യക്കായി ഉയർന്നുവരുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് മുൻ ഇന്ത്യൻ താരം വി.വി.എസ് ലക്ഷ്മൺ. പുതിയ നായകന്മാർക്ക് ഉയർന്നുവരാനുള്ള ഏറ്റവും മികച്ച അവസരമാണ് ഇതെന്നും പല താരങ്ങൾക്കും അവസരത്തിനൊത്ത് ഉയരാൻ ഈ സാഹചര്യം ഉപയോഗിക്കാൻ കഴിയുമെന്നും ലക്ഷ്മൺ പറഞ്ഞു.
അഡ്‌ലെയ്ഡിലെ മോശം പ്രകടനങ്ങൾ ഇന്ത്യ മറക്കണമെന്നും ഒരു പുതിയ തുടക്കമാണ് ബോക്സിങ് ഡേ ടെസ്റ്റിൽ ഇന്ത്യക്ക് വേണ്ടതെന്നും വി.വി.എസ് ലക്ഷ്മൺ പറഞ്ഞു. പരമ്പരയിൽ ഒരു ടെസ്റ്റ് മാത്രമാണ് കഴിഞ്ഞതെന്നും മൂന്ന് ടെസ്റ്റുകൾ ബാക്കിയുണ്ടെന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു. ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും മുഹമ്മദ് ഷമിയും ഇല്ലാതെ ഓസ്ട്രേലിയ നേരിടുന്ന ഇന്ത്യയുടെ മികവിനെതിരെയുള്ള യഥാർത്ഥ പരീക്ഷണമാവും ഈ മത്സരമെന്നും ലക്ഷ്മൺ കൂട്ടിച്ചേർത്തു.
അഡ്ലെയ്ഡ് ടെസ്റ്റിൽ നാണംകെട്ട തോൽവിയേറ്റുവാങ്ങിയ ഇന്ത്യ രണ്ടാം ടെസ്റ്റ് ജയിക്കാനുറച്ചാണ് ബോക്സിങ് ഡേയിൽ ഇറങ്ങുന്നത്.