“മെസ്സി ഇപ്പോഴും ലോകത്തെ ഏറ്റവും മികച്ച താരം” – ഒബ്ലക്

20201224 134127
- Advertisement -

അത്ലറ്റിക്കോ മാഡ്രിഡ് ഗോൾ കീപ്പറായ ഒബ്ലക് മെസ്സി ഇപ്പോഴും ഈ ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണെന്ന് പറഞ്ഞു. ഈ സീസണിൽ മെസ്സി ഒബ്ലകിനെതിരെ ഗോളടിച്ചിരുന്നില്ല. എന്നാലും മെസ്സിക്കു മുകളിൽ ഒരു താരവുമില്ല എന്ന് ഒബ്ലക് പറയുന്നു. മെസ്സി തനിക്ക് എതിരെ ഒരുപാട് ഗോളുകൾ നേടിയിട്ടുണ്ട്. ഇത്ര എളുപ്പത്തിൽ മെസ്സി എങ്ങനെ ഗോൾ നേടുന്നു എന്ന് ഒരിക്കലും മനസ്സിലാകാറില്ല എന്നും ഒബ്ലക് പറയുന്നു.

നമ്മൾ മെസ്സിക്ക് അടുത്ത് പോലും എത്തില്ല പലപ്പോഴും. അധികവുൻ മെസ്സി ഗോൽ വലയിലേക്ക് പാസ് ചെയ്യുകയാണ് എന്നും ഒബ്ലക് പറഞ്ഞു. മെസ്സിയും ബാഴ്സലോണയും തങ്ങക്കുടെ നിയന്ത്രണത്തിലാണ് എന്ന് പല മത്സരങ്ങളിലും തോന്നാറുണ്ട്. എന്നാൽ ഒരൊറ്റ നിമിഷം കൊണ്ട് മെസ്സി കളി മാറ്റും എന്നും ഒബ്ലക് പറയുന്നു.

Advertisement