“ഐ ലീഗ് ഒരിക്കലും എളുപ്പമാകില്ല, മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും പോയാലും ലീഗ് ശക്തമാണ്”

Img 20201224 190726
- Advertisement -

ഐ ലീഗ് കിരീടം ഒരിക്കലും എളുപ്പത്തിൽ നേടാൻ കഴിയുന്ന ഒന്നല്ല എന്ന് ഗോകുലം കേരള താരം ദീപക് ദേവ്റാണി. രണ്ട് തവണ ഐലീഗ് കിരീടം നേടിയിട്ടുള്ള താരമാണ് ദീപക്. കൊൽക്കത്തൻ ഇതിഹാസ ക്ലബുകളായ ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും ഐലീഗ് വിട്ടതോടെ ഗോകുലം കേരളയ്ക്ക് കാര്യങ്ങൾ എളുപ്പമായോ എന്ന ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു ദീപക്. മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും മാത്രമല്ല ഐ ലീഗ് എന്ന് പറഞ്ഞാൽ അവരുള്ളപ്പോഴും കിരീടം നേടിയത് മറ്റു പല ക്ലബുകളും ആയിരുന്നു. ദീപക് പറഞ്ഞു.

ചെന്നൈ സിറ്റി, ഐസാൾ, മിനേർവ എന്നിവരൊക്കെ പെട്ടെന്ന് തന്നെ കിരീടത്തിലേക്ക് വന്നവരാണ്. അതുകൊണ്ട് തന്നെ ഐലീഗിൽ ഒരു ക്ലബിനും ആധിപത്യം ഉണ്ട് എന്ന് പറയാൻ ആകില്ല. ദീപക് പറഞ്ഞു. എല്ലാ ക്ലബും ഇവിടെ തുല്യ ശക്തികളാണ്. പേപ്പറിൽ വലിയ പേരുകൾ ഉണ്ടായത് കൊണ്ട് കാര്യമില്ല എന്നും ദീപക് പറഞ്ഞു. 27കാരനായ താരം രണ്ടു തവണ ഐ ലീഗ് കിരീടം നേടിയിട്ടുള്ള താരമാണ്. മിനേർവ പഞ്ചാബിനൊപ്പവും മോഹൻ ബഗാനൊപ്പവും ആയിരുന്നു ദീപകിന്റെ കിരീട നേട്ടങ്ങൾ.

Advertisement