സച്ചിൻ ആണ് താരം! ലോറിയസിൽ കഴിഞ്ഞ 2 പതിറ്റാണ്ടിലെ ഏറ്റവും മികച്ച കായികനിമിഷമായി ലോകകപ്പിലെ ഇന്ത്യൻ വിജയാഘോഷം

- Advertisement -

ലോറിയസ് അവാർഡിന്റെ 20 വാർഷികത്തിൽ 2000 മുതൽ 2020 വരെയുള്ള വർഷങ്ങളിലെ ഏറ്റവും മികച്ച കായിക നിമിഷം ആയി 2011 ലോകകപ്പിലെ ഇന്ത്യൻ വിജയാഘോഷം. അന്ന് ലോകകപ്പ് വിജയശേഷം സച്ചിനെ ചുമലിലേറ്റി സഹഇന്ത്യൻ താരങ്ങൾ നടന്ന നിമിഷം ആണ് ലോറിയസ് കഴിഞ്ഞ 20 വർഷത്തെ ഏറ്റവും മികച്ച കായികനിമിഷം ആയി തിരഞ്ഞെടുത്തത്. ഇതിഹാസത്തെ ചുമലിൽ ഏറ്റിയുള്ള രാജ്യത്തിന്റെ നടപ്പ് എന്നാണ് ആ നിമിഷം വിശേഷിക്കപ്പെട്ടത്.

പതിറ്റാണ്ടുകളോളം സച്ചിൻ ചുമലിൽ ഏറ്റിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് സച്ചിന് കൊടുക്കാൻ സാധിച്ച ഏറ്റവും വലിയ സമ്മാനമായി അത് പിന്നീട് വാഴ്ത്തപ്പെട്ടു. അത് വരെ ലോകകപ്പ് നേടാൻ സാധിക്കാതിരുന്ന സച്ചിന്റെ ആ ലോകകപ്പ് നേട്ടം ഇന്ത്യൻ ജനതയുടെ ഏറ്റവും വലിയ ആഘോഷനിമിഷം ആയി മാറിയിരുന്നു. ലോറിയസ് അവാർഡ് ദാനച്ചടങ്ങിൽ സച്ചിൻ ഈ പുരസ്‌കാരം ഏറ്റുവാങ്ങി. ആരാധകരുടെ വോട്ടടുപ്പിലൂടെ തിരഞ്ഞെടുത്ത ആദ്യമായി ഏർപ്പെടുത്തിയ അവാർഡ് ആയിരുന്നു ഇത്.

Advertisement