അവസാന അഞ്ചോവര്‍ മത്സരം കൈവിട്ടു – കീറൺ പൊള്ളാര്‍ഡ്

ഇന്ത്യയുടെ ബാറ്റിംഗിലെ 15 ഓവറിലും ആധിപത്യം വിന്‍ഡീസിനായിരുന്നുവെന്ന് പറഞ്ഞ് കീറൺ പൊള്ളാര്‍ഡ്. എന്നാൽ അവസാന അഞ്ചോവറിൽ വിട്ട് നല്‍കിയ 85 ലധികം റൺസ് ആണ് ടീമിന് തിരിച്ചടിയായതെന്നും വിന്‍ഡീസ് നായകന്‍ പറഞ്ഞു.

ബാറ്റിംഗിലും ഏഴോ എട്ടോ ഓവര്‍ കഴിയുമ്പോള്‍ മികച്ച നിലയിലായിരുന്നു വിന്‍ഡീസ് എന്നും എന്നാൽ പിന്നീട് ഈ അവസരം മുതലാക്കുവാന്‍ ടീമിന് സാധിച്ചില്ലെന്നും നിക്കോളസ് പൂരന്‍ മാത്രമാണ് മികച്ച് നിന്നതെന്നും പൊള്ളാര്‍ഡ് സൂചിപ്പിച്ചു.