മലിംഗ ഓസ്ട്രേലിയയിലേക്ക്, ശ്രീലങ്കയുടെ ബൗളിംഗ് സ്ട്രാറ്റജി കോച്ച്

ഓസ്ട്രേലിയയ്ക്കെതിരെയുള്ള അഞ്ച് ടി20 മത്സരങ്ങള്‍ക്കുള്ള ശ്രീലങ്കയുടെ ബൗളിംഗ് സ്ട്രാറ്റജി കോച്ചായി ലസിത് മലിംഗയെ സ്വീകരിച്ചു. 2018 ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിന്റെ മെന്ററായി താരം പ്രവര്‍ത്തിച്ചിരുന്നു. ഫെബ്രുവരി 1 മുതലാണ് നിയമനം. 20 വരെയാണ് നിയമന കാലാവധി.

ഓസ്ട്രേലിയന്‍ ടൂറിനുള്ള താത്കാലിക കോച്ചായി ശ്രീലങ്ക രുമേഷ് രത്നായകേയെ നിയമിച്ചിട്ടുണ്ട്. എന്നാൽ രത്നായകേ ടീമിനൊപ്പം യാത്രയാകില്ല. അദ്ദേഹം ഇപ്പോള്‍ കോവിഡ് ബാധിതനായി ഐസൊലേഷനിലായതിനാൽ തന്നെ ആദ്യ ടി20യുടെ സമയത്ത് ടീമിനൊപ്പം ചേരും.

ഫെബ്രുവരി 11ന് ആണ് അഞ്ച് മത്സരങ്ങളുടെ പരമ്പര ആരംഭിക്കുക.