മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടുവൻസെബെ സ്വന്തമാക്കാൻ ബൗണ്മത് രംഗത്ത്

20220717 223354

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ സെന്റർ ബാക്ക് അക്സൽ ടുവൻസെബെ ക്ലബ് വിടാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. താരത്തെ സ്വന്തമാക്കാൻ ഇപ്പോൾ ബൗണ്മത് ശ്രമിക്കുന്നതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ടുവൻസെബെ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീസീസൺ സ്ക്വാഡിനൊപ്പം ഇല്ല‌.

പ്രീമിയർ ലീഗ് ക്ലബ് ആയ ആസ്റ്റൺ വില്ലയിലും ഇറ്റാലിയൻ ക്ലബായ നാപോളിയിലുമായി ലോണിൽ ആണ് കഴിഞ്ഞ സീസൺ ടുവൻസെബെ ചിലവഴിച്ചത്. കരിയർ നേർവഴിക്ക് ആക്കാനായി മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ തന്നെയാണ് താരത്തിന്റെ തീരുമാനം ‌
ഇതിനു മുമ്പുള്ള സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിനൊപ്പം തന്നെ തുടർന്നു എങ്കിലും ടുവൻസെബെക്ക് യുണൈറ്റഡിൽ അധികം അവസരം ലഭിച്ചിരുന്നില്ല. 24കാരനായ താരം 2006 മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിക്ക് ഒപ്പം ഉണ്ട്.