മകൾക്ക് അസുഖം, അഫ്രിദി ലങ്കൻ പ്രീമിയർ ലീഗ് ഉപേക്ഷിച്ച് പാകിസ്താനിലേക്ക് മടങ്ങി

20201203 124203
- Advertisement -

പാകിസ്താൻ ക്രിക്കറ്റർ ശഹിദ് അഫ്രിദി ലങ്കൻ പ്രീമിയർ ലീഗിലെ അടുത്ത മത്സരങ്ങളിൽ ഉണ്ടാകില്ല. തന്റെ മകൾക്ക് അസുഖമായതിനെ തുടർന്ന് അഫ്രിദി ഇന്നലെ പാകിസ്താനിലേക്ക് തിരിച്ചു. താരം തന്നെ ഈ കാര്യം ഔദ്യോഗികമായി ട്വിറ്ററിലൂടെ പങ്കുവെച്ചു. വ്യക്തിപരമായ ചില അത്യാവശ്യങ്ങൾ വന്നതു കാരണം പാകിസ്താനിലേക്ക് മടങ്ങേണ്ടി വന്നു എന്ന് അഫ്രീദി പറഞ്ഞു. ലങ്കൻ പ്രീമിയർ ലീഗ് ക്ലബായ ഗ്ലാഡിയേറ്റേഴ്സിന്റെ പ്രധാന താരമായിരുന്നു അഫ്രിദി.

ഇനി മകളുടെ ആരോഗ്യ നില മെച്ചപ്പെട്ടാൽ മാത്രമെ അഫ്രീദി തിരികെ ലങ്കയിലേക്ക് വരാൻ സാധ്യതയുള്ളൂ. ലീഗിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ അഫ്രീദി കളിച്ചിരുന്നു. ആദ്യ മത്സരത്തിൽ 23 പന്തിൽ 58 റൺസ് അടിക്കുകയുൻ ചെയ്തിരുന്നു. എന്നാൽ 3 മത്സരങ്ങളിലും തോൽക്കാൻ ആയിരുന്നു ഗ്ലാഡിയേറ്റേഴ്സിന്റെ വിധി. അഫ്രീദി കൂടെ പോയതോടെ ക്ലബിന്റെ കിരീട പ്രതീക്ഷകൾ മങ്ങും.

Advertisement