ഫ്രെഡിന് ചുവപ്പ് കാർഡ് നൽകിയതിനെ വിമർശിച്ച് മഗ്വയർ

Img 20201203 122926
Credit: Twitter
- Advertisement -

ഇന്നലെ പി എസ് ജി മാഞ്ചസ്റ്റർ യുണൈറ്റഡ് പോരിൽ നിർണായകമായത് ഫ്രെഡിന്റെ ചുവപ്പ് കാർഡ് ആയിരുന്നു. എന്നാൽ ഒരു വിധത്തിലും ഫ്രെഡ് രണ്ടാം മഞ്ഞ കാർഡ് അർഹിച്ചിരുന്നില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വയർ പറഞ്ഞു. ഫ്രെഡിന്റെ ടാക്കിൽ ക്ലീൻ ആയിരുന്നു. താരത്തിന് ബോൾ കിട്ടി. അത് മഞ്ഞ കാർഡ് അല്ല എന്നും മഗ്വയർ പറഞ്ഞു. യൂറോപ്യൻ ഫുട്ബോളിൽ വെറുതെ ടാക്കിൾ ചെയ്താൽ വരെ കാർഡ് ലഭിക്കുകയാണ് എന്നും മഗ്വയർ പറഞ്ഞു.

ഇന്നലത്തെ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയം അർഹിക്കുന്നില്ല എന്നും മഗ്വയർ പറഞ്ഞു. പി എസ് ജി നേടിയ രണ്ടു ഗോളുകളും എങ്ങനെയോ ലഭിച്ച ഗോളുകൾ ആയിരുന്നു‌. അത് അവരുടെ ഭാഗ്യമാണെന്നും മഗ്വയർ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് ലഭിച്ച രണ്ട് സുവർണ്ണാവസരങ്ങൾ ലക്ഷ്യത്തിൽ എത്തിച്ചിരുന്നു എങ്കിൽ മത്സരം ഫലം തീർത്തും വ്യത്യസ്തമായേനെ എന്നും മഗ്വയർ പറഞ്ഞു.

Advertisement