ഡല്‍ഹി രഞ്ജി ടീമിനു പരിശീലക ഉപദേശകനായി എത്തുന്നത് ക്ലൂസ്നര്‍

2017-18 സീസണില്‍ രഞ്ജി ട്രോഫിയില്‍ മികവ് തെളിയിച്ച ഡല്‍ഹിയ്ക്ക് പരിശീലകനായി എത്തുന്നത് ലാന്‍സ് ക്ലൂസ്നര്‍. 46 വയസ്സുകാരന്‍ ദക്ഷിണാഫ്രിക്കന്‍ മുന്‍ ഓള്‍റൗണ്ടര്‍ പുതിയ സീസണില്‍ ടീമിന്റെ കണ്‍സള്‍ട്ടന്റ് കോച്ചായി പ്രവര്‍ത്തിക്കുമെന്നാണ് അറിയുന്നത്. ടീമിന്റെ മുഖ്യ കോച്ചിന്റെ ചുമതല എന്നാല്‍ മിഥുന്‍ മന്‍ഹാസിനു തന്നെയായിരിക്കും. രഞ്ജി ഫൈനലില്‍ വിദര്‍ഭയോട് 9 വിക്കറ്റിനു പരാജയപ്പെടുകയായിരുന്നു.

ടീമിന്റെ മുഖ്യ കോച്ചിനോടൊപ്പവും മറ്റു കോച്ചുമാരോടൊപ്പവും പ്രവര്‍ത്തിക്കുക എന്ന ദൗത്യമാണ് ക്ലൂസ്നറില്‍ നിക്ഷിപ്തമായിരിക്കുന്നത്. വിജയ് ഹസാരെ ട്രോഫി, ദിയോദര്‍ ട്രോഫി എന്നീ ഏകദിന ടൂര്‍ണ്ണമെന്റുകളിലും ഫെബ്രുവരി 2019ല്‍ നടക്കുന്ന സയ്യദ് മുഷ്താഖ് അലി ട്രോഫിയിലും ക്ലൂസ്നറുടെ ദൗത്യം തുടരും.