രണ്ടാം ഏകദിനം ശ്രീലങ്കന്‍ പേസ് താരം കളിക്കില്ല

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ലഹിരു കുമര കളിക്കില്ലെന്ന് അറിയിച്ച് ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസ്. ഡാംബുള്ളയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ശ്രീലങ്ക കനത്ത തോല്‍വിയേറ്റു വാങ്ങിയിരുന്നു. അതിനിടെ ശ്രീലങ്കന്‍ സാധ്യതകള്‍ക്കുള്ള തിരിച്ചടിയായി മാറുകയാണ് ഈ വാര്‍ത്ത. ഇന്നലെ നടന്ന ടീമിന്റെ പരിശീലന സെഷനിടെയാണ് താരത്തിനു പരിക്കേറ്റത്.

പരിശീലനത്തിനിടെ താരത്തിന്റെ കൈവിരലിനു പരിക്കേല്‍ക്കുകയായിരുന്നു. താരത്തിന്റെ ഇടം കൈയ്യിലെ ചെറു വിരലിനും മോതിര വിരലിനുമാണ് പരിക്കറ്റിരിക്കുന്നത്. പകരം ആര് മത്സരത്തില്‍ കളിക്കുമെന്നത് ലങ്ക വ്യക്തമാക്കിയിട്ടില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപാക്കിസ്ഥാനിലേക്ക് ഇല്ലേ ഇല്ല, ക്ഷണം നിരസിച്ച് ന്യൂസിലാണ്ട്
Next articleറൊണാൾഡോയില്ലാതെ റയൽ മാഡ്രിഡിനെ പടുത്തുയർന്നത് കടുത്ത വെല്ലുവിളിയെന്ന് പരിശീലകൻ