സന്നാഹ മത്സരങ്ങള്‍ കളിക്കാത്തത് തിരിച്ചടിയായി: വെംഗസര്‍ക്കാര്‍

ഇന്ത്യയുടെ സന്നാഹ മത്സരം ഉപേക്ഷിക്കുവാനുള്ള തീരുമാനം ഇന്ത്യയ്ക്ക് കേപ് ടൗണ്‍ ടെസ്റ്റില്‍ തിരിച്ചടിയായെന്ന് അഭിപ്രായപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം ദിലീപ് വെംഗസര്‍ക്കാര്‍. കേപ് ടൗണ്‍ ടെസ്റ്റില്‍ ബൗളര്‍മാരുടെ മിന്നും പ്രകടനത്തിനൊത്തുയരാന്‍ ബാറ്റ്സ്മാന്മാര്‍ക്ക് കഴിയാതെ വന്നപ്പോള്‍ ഇന്ത്യന്‍ ടീം 72 റണ്‍സിന്റെ തോല്‍വി വഴങ്ങിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍മാരെ നേരിടുവാന്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കേപ് ടൗണില്‍ കണ്ടത്.

പര്യടനത്തില്‍ ഇന്ത്യയുടെ ദ്വിദിന സന്നാഹ മത്സരം ബിസിസിഐ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. പകരം ഗ്രീന്‍ ടോപ് വിക്കറ്റിലുള്ള പരിശീലിന സെഷനുകള്‍ ആയിരുന്നു ബിസിസിഐ നിര്‍ദ്ദേശിച്ചത്. എന്നാല്‍ പരിശീലനത്തിനായി ഒരുക്കിയ പിച്ചില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി അതൃപ്തനായിരുന്നു. സന്നാഹ മത്സരങ്ങള്‍ കളിച്ചിരുന്നുവെങ്കില്‍ സ്ഥിതി വ്യത്യസ്തമാകുമായിരുന്നു എന്നാണ് വെംഗസര്‍ക്കാര്‍ അഭിപ്രായപ്പെട്ടത്. ദക്ഷിണാഫ്രിക്കന്‍ സാഹചര്യങ്ങളോട് പൊരുത്തപ്പെടുവാന്‍ ഇത് ഇന്ത്യയെ സഹായിച്ചേനെ എന്നും വെംഗസര്‍ക്കാര്‍ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous article2019 ഐപിഎല്‍ സാധ്യത പട്ടികയില്‍ യുഎഇയും ദക്ഷിണാഫ്രിക്കയും, സാധ്യത കൂടുതല്‍ യുഎഇയ്ക്ക്
Next articleഅൽ മദീനയെ പെനാൽട്ടിയിൽ വീഴ്ത്തി ജവഹർ മാവൂർ സെമിയിൽ