സെലക്ടര്‍മാര്‍ തന്നില്‍ നിന്ന് കൂടുതല്‍ ഉത്തരവാദിത്വം പ്രതീക്ഷിക്കുന്നു – കുശല്‍ പെരേര

ശ്രീലങ്കയുടെ പുതിയ ഏകദിന ക്യാപ്റ്റനായി നിയമിക്കപ്പെട്ട കുശല്‍ പെരേര പറയുന്നത് സെലക്ടര്‍മാര്‍ തന്നില്‍ നിന്ന് കൂടുതല്‍ ഉത്തരവാദിത്വം പ്രതീക്ഷിക്കുന്നുണ്ടെന്നാണ് താന്‍ മനസ്സിലാക്കുന്നത് എന്നാണ്. ബംഗ്ലാദേശ് ഏകദിന പരമ്പരയ്ക്ക് വേണ്ടിയാണ് താരത്തിനെ ക്യാപ്റ്റനായി നിയമിച്ചിരിക്കുന്നത്.

താന്‍ കൂടുതലും 50, 60 സ്കോറുകള്‍ നേടുന്ന കളിയില്‍ പോലും അത് ശതകമാക്കി മാറ്റാതെയാണ് പുറത്താക്കുന്നതെന്നാണ് സെലക്ടര്‍മാര്‍ തന്നോട് പറഞ്ഞത്. അതിനാല്‍ തന്നെ താന്‍ ഈ കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെയുള്ള സമീപനം നടത്തുകയാണെങ്കില്‍ ടീമിന്റെ വിജയ സാധ്യത ഉയരുമെന്നത് താന്‍ മനസ്സിലാക്കുന്നുവെന്നും കുശല്‍ പെരേര പറഞ്ഞു.

എല്ലാ മത്സരത്തിലും ശതകം നേടാനാകില്ലെങ്കിലും മികച്ച തുടക്കം ലഭിച്ചാല്‍ അത് ശതകമാക്കി മാറ്റുവാനുള്ള ശ്രമം ഉണ്ടാകേണ്ടതുണ്ടെന്നും കുശല്‍ പെരേര വ്യക്തമാക്കി.

Previous articleഐപിഎല്‍ എന്ന് നടക്കുമെന്ന് ഫ്രാഞ്ചൈസികള്‍ക്ക് കൂടുതല്‍ വിവരമൊന്നും അറിയില്ല – കുമാര്‍ സംഗക്കാര
Next articleമാനെയുമായുള്ള പ്രശ്നം എന്താണെന്ന് വ്യക്തമാക്കി ക്ലോപ്പ് രംഗത്ത്