മാനെയുമായുള്ള പ്രശ്നം എന്താണെന്ന് വ്യക്തമാക്കി ക്ലോപ്പ് രംഗത്ത്

Img 20210514 122139

ഇന്നലെ ലിവർപൂൾ ഓൾഡ്ട്രാഫോർഡിൽ വെച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചിരുന്നു. എന്ന മത്സരത്തിന്റെ അവസാനം പരിശീലകൻ ക്ലോപ്പും ലിവർപൂൾ താരം സാഡിയോ മാനെയും തമ്മിൽ ഉടക്കുന്നത് ലിവർപൂൾ ആരാധകരുടെ സന്തോഷത്തിലും കല്ലുകടി ആയി. മത്സരം അവസാനിച്ച് താരങ്ങൾക്ക് കൈനൽകി മുന്നേറുക ആയിരുന്ന ക്ലോപ്പ് മാനെയെ സമീപിച്ചു എങ്കിലും ക്ലോപ്പിന്റെ കൈ നിരസിച്ച് മാനെ കടന്നു പോലുന്ന ദൃഷ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ച ആയത്.

ഈ വിഷയത്തിൽ താൻ ആണ് തെറ്റുകാരൻ എന്ന് ക്ലോപ്പ് മത്സര ശേഷം പറഞ്ഞു. മാനെ ആയിരുന്നു കളിയിൽ ആദ്യ ഇലവനിൽ ഇറങ്ങേണ്ടിയിരുന്നത് എന്നും അവസാനം മാത്രമാണ് ജോടയെ സ്റ്റാർട്ട് ചെയ്യാൻ താൻ തീരുമാനിച്ചത് എന്നും ക്ലോപ്പ് പറഞ്ഞു. ഈ തീരുമാനം മാനെയൊട് വിശദീകരിക്കാൻ തനിക്ക് പിന്നെ സമയം കിട്ടിയില്ല എന്നും ക്ലോപ് പറഞ്ഞു. ജോട ആദ്യ ഇലവിനിൽ എത്തിയത് ലിവർപൂളിന് എന്തായാലും ഗുണം ചെയ്തു. ജോട ആയിരുന്നു ലിവർപൂളിന്റെ ആദ്യ ഗോൾ ഇന്നലെ നേടിയത്.

Previous articleസെലക്ടര്‍മാര്‍ തന്നില്‍ നിന്ന് കൂടുതല്‍ ഉത്തരവാദിത്വം പ്രതീക്ഷിക്കുന്നു – കുശല്‍ പെരേര
Next articleവനിത സംഘത്തിന്റെ വലുപ്പം കുറയ്ക്കുവാന്‍ ബിസിസിഐയോട് ആവശ്യപ്പെട്ട് ഇംഗ്ലണ്ട് ബോര്‍ഡ്