ഇന്ത്യയ്ക്കെതിരെ കുശല്‍ പെരേര കളിക്കില്ല, പുതിയ ക്യാപ്റ്റനെയും കീപ്പറെ തേടി ശ്രീലങ്ക

ഇന്ത്യയ്ക്കെതിരെയള്ള ഏകദിന ടി20 പരമ്പരകളിൽ നിന്ന് പരിക്ക് കാരണം കുശല്‍ പെരേര പുറത്ത്. തോളിനേറ്റ പരിക്ക് കാരണം ആണ് താരം പുറത്ത് പോകുന്നത്. ഇതോടെ സ്ഥിരം കീപ്പര്‍ ഇല്ലാത്ത സ്ഥിതിയിലാണ് ലങ്ക. മറ്റൊരു പ്രധാന കീപ്പര്‍ നിരോഷന്‍ ഡിക്ക്വെല്ല ഇംഗ്ലണ്ടിൽ ബയോ ബബിള്‍ ലംഘിച്ചതിന് വിലക്ക് നേരിട്ടിരിക്കുകയാണ്.

പരിശീലനത്തിനിടെയാണ് കുശല്‍ പെരേരയ്ക്ക് പരിക്കേറ്റതെന്ന് ശ്രീലങ്ക ക്രിക്കറ്റ് അറിയിച്ചിരുന്നു. ജൂലൈ 18ന് ആരംഭിക്കാനിരിക്കുന്ന പരമ്പരയുടെ ടീം ഇതുവരെ ലങ്ക പ്രഖ്യാപിച്ചിട്ടില്ല.

Previous articleആദ്യ ടി20യിൽ ഹസന്‍ അലി കളിക്കില്ല, താരത്തിന് വിശ്രമം
Next articleചെന്നൈയിൻ താരം ക്രിവെലാരോയ്ക്ക് ക്ലബിൽ പുതിയ കരാർ