ആദ്യ ടി20യിൽ ഹസന്‍ അലി കളിക്കില്ല, താരത്തിന് വിശ്രമം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്ന് ടി20 മത്സരങ്ങളിൽ ആദ്യത്തേതിൽ ഹസന്‍ അലി കളിക്കില്ല. താരത്തിനെ കരുതൽ നീക്കമെന്ന നിലയിലാണ് വിശ്രമം നല്‍കിയിരിക്കുന്നത്. പരിശീലനത്തിനിടെ താരം ചെറിയ അസ്വസ്ഥത പ്രകടിപ്പിച്ചതിനാലാണ് ഈ നീക്കം. ഇന്നാണ് മത്സരം നടക്കാനിരിക്കുന്നത്.

ഹസന്‍ അലി ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും കളിച്ചിരുന്നു. രണ്ടാം ടി20യിൽ താരം കളിക്കുമോ എന്നത് പിന്നീട് മാത്രമാകും തീരുമാനിക്കുന്നതെന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.