കുശല്‍ പെരേര ടെസ്റ്റ് ടീമില്‍, ഗുണതിലക പുറത്ത്, ഓസ്ട്രേലിയന്‍ ടെസ്റ്റ് പരമ്പരയ്ക്ക് ശ്രീലങ്ക തയ്യാര്‍

ന്യൂസിലാണ്ടിലെ നാണംകെട്ട തോല്‍വിയ്ക്ക് ശേഷം ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ശ്രീലങ്കയുടെ സ്ക്വാഡ് പ്രഖ്യാപിച്ചു. 16 അംഗ സ്ക്വാഡില്‍ കുശല്‍ പെരേര ഇടം പിടിയ്ക്കുമ്പോള്‍ ഓപ്പണര്‍ ധനുഷ്ക ഗുണതിലകയ്ക്ക് സ്ഥാനം നഷ്ടമാകുന്നു. 16 റണ്‍സാണ് ന്യൂസിലാണ്ടില്‍ ഗുണതിലക നേടിയത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് അവസാനമായി കുശല്‍ ജനിത് പെരേര ടെസ്റ്റില്‍ കളിയ്ക്കുന്നത്.

അടുത്തിടെ സമാപിച്ച ഏകദിന പരമ്പരയിലെ മികച്ച പ്രകടനമാണ് താരത്തെ അത്ര സുപരിചതമല്ലാത്ത ടെസ്റ്റില്‍ പരീക്ഷിക്കുവാന്‍ സെലക്ടര്‍മാരെ പ്രേരിപ്പിച്ചത്. ജനുവരി 24നു ബ്രിസ്ബെയിനിലാണ് ആദ്യ ടെസ്റ്റ്. ഫെബ്രുവരി 1നു കാന്‍ബറയില്‍ രണ്ടാം ടെസ്റ്റ് ആരംഭിയ്ക്കും.

ശ്രീലങ്ക: ദിനേശ് ചന്ദിമല്‍ കുശല്‍ മെന്‍ഡിസ്, ധനന്‍ജയ ഡിസില്‍വ, റോഷെന്‍ സില്‍വ, നിരോഷന്‍ ഡിക്ക്വെല്ല, കുശല്‍ ജനിത് പെരേര, ലഹിരു തിരിമന്നേ, സദീര സമരവിക്രമ, ദില്‍രുവന്‍ പെരേര, ലക്ഷന്‍ സണ്ടകന്‍, സുരംഗ ലക്മല്‍, കസുന്‍ രജിത, ലഹിരു കുമര, നുവാന്‍ പ്രദീപ്, ദിമുത് കരുണാരത്നേ