ആദ്യ ഇന്നിംഗ്സിലെ ആ തെറ്റ് താന്‍ ആവര്‍ത്തിച്ചില്ല: കുല്‍ദീപ് യാദവ്

- Advertisement -

വിന്‍ഡീസിനെതിരെ ആദ്യ ഇന്നിംഗ്സില്‍ ഒരു വിക്കറ്റ് മാത്രമാണ് കുല്‍ദീപ് യാദവിനു നേടാനായത്. അതേ സമയം രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് നേടി കുല്‍ദീപാണ് വിന്‍ഡീസിനെ പരാജയത്തിലേക്ക് തള്ളിയിട്ടത്. ആദ്യ ഇന്നിംഗ്സില്‍ അത്ര കണ്ട് പ്രഭാവം സൃഷ്ടിക്കാനാകാത്തതിന്റെ കാര്യമാണ് കുല്‍ദീപ് മത്സര ശേഷം പങ്കുവെച്ചത്. താരം പറഞ്ഞത് ഇപ്രകാരമാണ്.

വെള്ള പന്തില്‍ നിന്ന് പെട്ടെന്ന് ചുവപ്പ് പന്തിലേക്കുള്ള മാറ്റം അല്പം പ്രയാസകരമാണെന്നാണ് കുല്‍ദീപ് പറഞ്ഞത്. അതിന്റെ ഒരു ബുദ്ധിമുട്ട് മറികടക്കുവാന്‍ അല്പം സമയം എടക്കും. കൂടാതെ ആദ്യ ഇന്നിംഗ്സില്‍ താന്‍ കൂടുല്‍ അകത്തേക്ക് പന്തെറിയുവാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ താന്‍ വിക്കറ്റിനും ബാറ്റ്സ്മാനും അടിസ്ഥാനമായാണ് പന്തെറിഞ്ഞത്. അതിനാല്‍ തന്നെ ആദ്യ ഇന്നിംഗ്സിനെ അപേക്ഷിച്ച് തനിക്ക് കൂടുതല്‍ വിക്കറ്റും ലഭിച്ചുവെന്ന് കുല്‍ദീപ് പറഞ്ഞു.

Advertisement