50 ഏകദിന വിക്കറ്റുകള്‍ തികച്ച് കുല്‍ദീപ് യാദവ്

- Advertisement -

സ്കോട്‍ലാന്‍ഡ് താരം സ്കോട്ട് മക്കെച്നിയെ പുറത്താക്കി ഏകദിനത്തിലെ തന്റെ 50ാം വിക്കറ്റ് നേടി കുല്‍ദീപ് യാദവ്. 47ാം ഓവറിലെ മൂന്നാം പന്തില്‍ എംഎസ് ധോണിയുടെ സ്റ്റംപിംഗിലൂടെയാണ് കുല്‍ദീപിന്റെ ഈ നേട്ടം. തന്റെ 24ാം മത്സരത്തില്‍ നിന്നാണ് ഈ നേട്ടം കുല്‍ദീപ് സ്വന്തമാക്കുന്നത്. സ്പിന്നര്‍മാരില്‍ അജന്ത മെന്‍ഡിസിന്റെ 19 മത്സരത്തില്‍ നിന്നുള്ള 50 വിക്കറ്റ് നേട്ടത്തിനു പിന്നിലായി കുല്‍ദീപിനു സ്ഥാനം ലഭിക്കുമ്പോള്‍ ഇന്ത്യയ്ക്കായി അജിത് അഗാര്‍ക്കറിന്റെ പിന്നിലായി കുല്‍ദീപ് നില്‍ക്കുന്നു. അഗാര്‍ക്കര്‍ 23 മത്സരങ്ങളില്‍ നിന്നാണ് തന്റെ ഏകദിനത്തിലെ 50 വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

മത്സരത്തില്‍ 8 വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയ്ക്കായി അരങ്ങേറ്റക്കാരന്‍ ഖലീല്‍ അഹമ്മദും യൂസുവേന്ദ്ര ചഹാലും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ കുല്‍ദീപ് രണ്ട് വിക്കറ്റ് നേടി.

Advertisement