കുൽദീപ് യാദവ് ഫിറ്റ്നെസ്സ് തെളിയിച്ചു, ടി20 പരമ്പരയ്ക്ക് താരവും വെസ്റ്റിന്‍ഡീസിലേക്ക്

Sports Correspondent

Kuldeepyadav

വെസ്റ്റിന്‍ഡീസിനെതിരെ ടി20 പരമ്പരയിൽ കുൽദീപ് യാദവ് കളിക്കും. താരം ഫിറ്റ്നെസ്സ് തെളിയിച്ചതോടെയാണ് കരീബിയന്‍ ദ്വീപിലേക്ക് യാത്രയാകുവാന്‍ അനുമതി ലഭിച്ചത്. തന്റെ സോഷ്യൽ മീഡിയയിലൂടെ കുൽദീപ് യാദവ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഐപിഎലിന് ശേഷം താരത്തിന് ദക്ഷിണാപ്രിക്കയ്ക്കെതിരെയുള്ള പരമ്പരയ്ക്കിടെ നെറ്റ്സിൽ ബാറ്റ് ചെയ്യുമ്പോള്‍ ആണ് പരിക്കേറ്റത്. ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് സ്ക്വാഡിൽ താരത്തെ ഉള്‍പ്പെടുത്തിയെങ്കിലും താരത്തിന്റെ ലഭ്യത ഫിറ്റ്നെസ്സ് തെളിയിച്ചാൽ മാത്രമാകുമെന്ന് ബിസിസിഐ അറിയിച്ചിരുന്നു.

താരം ഫിറ്റ്നെസ്സ് ടെസ്റ്റ് തെളിയിച്ച് എന്‍സിഎയിൽ നിന്ന് ചെക്ക്ഔട്ട് ചെയ്തുവെന്നാണ് ബിസിസിഐ അധികാരികള്‍ വ്യക്തമാക്കിയത്.