ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കെ എസ് ഭരത് കളിക്കണം എന്ന് കാർത്തിക്

Newsroom

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കെ എസ് ഭരത് വിക്കറ്റ് കാക്കണം എന്ന് ദിനേഷ് കാർത്തിക്. തന്റെ അരങ്ങേറ്റ ടെസ്റ്റിൽ തന്നെ ഇഷാൻ കിഷനെ ഇത്ര വലിയ മത്സരത്തിൽ കളിപ്പിക്കുന്നത് താരത്തിന് എളുപ്പമാകില്ല എന്നും കാർത്തിക് പറഞ്ഞു. ജൂൺ 7ന് ആണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ WTC ഫൈനൽ .ഐ‌പി‌എല്ലിനിടെ കെ‌എൽ രാഹുലിന് പരിക്കേറ്റതിനെ തുടർന്ന് ആയിരുന്നു കിഷൻ ഡബ്ല്യുടിസി ഫൈനൽ ടീമിൽ എത്തിയത്.

Picsart 23 05 25 22 56 45 027

“ഇഷാൻ കിഷന്റെ അരങ്ങേറ്റത്തിൽ നേരിട്ട് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കളിക്കുന്നത് എളുപ്പമാകില്ല. അതുകൊണ്ട് ഭരത് ആയിരിക്കും ശരിയായ ഓപ്ഷൻ” കാർത്തിക് പറഞ്ഞു. കിഷനേക്കാൾ അൽപ്പം മികച്ച വിക്കറ്റ് കീപ്പറും ഭരതാണെന്ന് കാർത്തിക് പറയുന്നു.

“ഭരതിന് കീപ്പിംഗിലും ഒരു എഡ്ജ് ഉണ്ട്. അതും അദ്ദേഹത്തിന് അനുകൂലമാകും. അതിനാൽ ഇന്ത്യ കെഎസ് ഭരതിനൊപ്പം ഫൈനലിൽ പോകുമെന്ന് ഞാൻ കരുതുന്നു,” കാർത്തിക് കൂട്ടിച്ചേർത്തു.