ആന്റണിക്ക് പരിക്ക്, എഫ് എ കപ്പ് ഫൈനൽ നഷ്ടമാകും

Newsroom

Picsart 23 05 26 01 18 27 396
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടി. അവരുടെ വിംഗർ ആയ ബ്രസീലിയൻ താരം ആന്റണി ഇനി ഈ സീസണിൽ കളിക്കാൻ സാധ്യതയില്ല. ഇന്നലെ ചെൽസിക്ക് എതിരായ പ്രീമിയർ ലീഗ് മത്സരത്തിന്റെ ആദ്യ പകുതിയിലാണ് ആന്റണിക്ക് പരിക്കേറ്റത്. ആങ്കിളിന് പരിക്കേറ്റ ആന്റണിയെ സ്ട്രെച്ചറിലാണ് കളത്തിൽ നിന്ന് മാറ്റിയത്. പരിക്ക് സാരമുള്ളത് കൊണ്ട് തന്നെ താരത്തിന്റെ തിരിച്ചുവരവ് വൈകാൻ ആണ് സാധ്യത.

ആന്റണി 23 05 26 01 19 26 969

ഇനി സീസണിൽ രണ്ടു മത്സരങ്ങൾ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിനുള്ളത്. പ്രീമിയർ ലീഗിലെ അവസാന മത്സരവും അതു കഴിഞ്ഞ് എഫ് എ കപ്പ് ഫൈനലും. എ എഫ് കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ ആണ് യുണൈറ്റഡിന് നേരിടേണ്ടത്. അതുകൊണ്ട് തന്നെ ആന്റണിയുടെ അഭാവം യുണൈറ്റഡിന് തിരിച്ചടിയാകും.