“തന്റെ പ്രശ്നങ്ങൾ പുറത്ത് പറഞ്ഞത് കോഹ്ലിക്ക് മേലുള്ള സമ്മർദ്ദം കുറച്ചു” – പോണ്ടിങ്

വിരാട് കോഹ്ലിയുടെ ഇപ്പോഴത്തെ പ്രകടനങ്ങൾ പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം ഫോമിലേക്ക് തിരികെ എത്തുകയാണെന്നും മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ്. അവസാന കുറച്ചു കാലമായി കോഹ്ലിയെ കുറിച്ച് ഉള്ള വിമർശനങ്ങൾ കേൾക്കുമ്പോൾ അദ്ദേഹം വലിയ പ്രതിസന്ധിയിലും സമ്മർദ്ദത്തിലും ആണെന്ന് തോന്നിയിരുന്നു. കോഹ്ലി തന്റെ ബുദ്ധിമുട്ടുകളെ കുറിച്ച് പറയാനും തയ്യാറായിരുന്നില്ല. പോണ്ടിംഗ് പറയുന്നു.

എന്നാൽ കോഹ്ലി ഇപ്പോൾ കാര്യങ്ങൾ തുറന്ന് പറയാൻ തുടങ്ങിയപ്പോൾ കാര്യങ്ങൾ മെച്ചപ്പെട്ടു. അദ്ദേഹം തന്റെ ഫോമിനെ കുറിച്ച് തുറന്ന് പറഞ്ഞപ്പോൾ കുറച്ച് മാനസികമായി ഫ്രീ ആയതായൊ അദ്ദേഹത്തിന് തന്നെ തോന്നുന്നുണ്ടാകും. പോണ്ടിംഗ് പറഞ്ഞു. വരുന്ന ലോകകപ്പിൽ യഥാർത്ഥ കോഹ്ലിയെ കാണാ‌ൻ ആകും എന്നാണ് തന്റെ വിശ്വാസം. ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് എടുക്കുന്ന താരങ്ങളിൽ ഒരാളായി കോഹ്ലി ഉണ്ടാകും എന്നും പോണ്ടിങ് പറഞ്ഞു.