ഐ എസ് എൽ ഫിക്സ്ചറുകൾ എത്തി, പ്ലേ ഓഫ് ഫോർമാറ്റ് ഇനി പുതിയ രൂപത്തിൽ!! | Exclusive

Newsroom

Luna
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എൽ ഇനി പുതിയ ഫോർമാറ്റിൽ!!

2022-23 ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ഫിക്സ്ച്സ്റുകൾ എത്തി. 2022 ഒക്ടോബർ 7ന് കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ് അപ്പായ കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാൾ എഫ്‌സിയെ നേരിട്ട് കൊണ്ടാകും സീസൺ ആരംഭിക്കുക.

കൂടുതൽ മത്സരങ്ങൾ വാരാന്ത്യങ്ങളിൽ നടക്കുന്ന രീതിയിൽ ആണ് ഫിക്സ്ചറുകൾ. വ്യാഴാഴ്ചയ്ക്കും ഞായറിനും ഇടയിലാണ് ഒരോ മാച്ച് വീക്കും ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഈ സീസൺ മുതൽ, ഐ എസ് എൽ ലീഗിനായി ഒരു പുതിയ പ്ലേഓഫ് ഫോർമാറ്റും അവതരിപ്പിച്ചിട്ടുണ്ട്.

ഐ എസ് എൽ

ലീഗ് ഘട്ടം അവസാനിക്കുന്ന സമയത്ത് ആദ്യ രണ്ട് സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീമുകൾ നേരിട്ട് സെമി ഫൈനലിലേക്ക് യോഗ്യത നേടും. ടേബിളിൽ 3-നും 6-നും ഇടയിൽ ഫിനിഷ് ചെയ്യുന്ന ടീമുകൾ മറ്റ് രണ്ട് സെമി-ഫൈനലിസ്റ്റുകളെ നിർണ്ണയിക്കാൻ സിംഗിൾ-ലെഗ് പ്ലേഓഫിൽ പങ്കെടുക്കും. കഴിഞ്ഞ സീസൺ വരെ ടോപ് 4 ടീമുകൾ പ്ലേ ഓഫിൽ എത്തുന്ന രീതി ആയിരുന്നു. ഇനി പുതിയ ഫോർമാറ്റ് ആകും.

New ISL Playoff Format:

Eliminator 1: 3rd placed team vs 6th placed team

Eliminator 2: 4th placed team vs 5th placed team

Semi-Final 1 1st Leg: 1st placed team vs (Winner – Eliminator 2)

Semi-Final 2 1st Leg: 2nd placed team vs (Winner – Eliminator 1)

Semi-Final 1 2nd Leg: (Winner – Eliminator 2) vs 1st placed team

Semi-Final 2 2nd Leg: (Winner – Eliminator 1) vs 2nd placed team

Final: (Winner Semi-Final 1) vs (Winner Semi-Final 2)

Key dates for the 2022-23 Hero ISL season at a glance:

Opening Match: October 7th, 2022

Last League Stage Matchweek: February 23rd-26th, 2023

Playoffs, Semifinals and Final: March 2023