“സമ്മർദ്ദം ഉണ്ട്, എങ്കിലും ലോകകപ്പ് എന്ന വെല്ലുവിളിക്ക് ആയി കാത്തിരിക്കുകയാണ്” – കോഹ്ലി

Newsroom

ലോകകപ്പിനായി കാത്തിരിക്കുക ആണെന്ന് വിരാട് കോഹ്ലി. നിങ്ങളുടെ മുന്നിലുള്ള ഏത് വെല്ലുവിളിയും നിങ്ങൾ കാത്തിരിക്കുകയാണ്. ബുദ്ധിമുട്ടുകൾ നിങ്ങളുടെ മുന്നിൽ വരുമ്പോൾ ആവേശം കൂടും. 15 വർഷത്തിനു ശേഷവും ഞാൻ ഈ വെല്ലുവിളികൾ ഇഷ്ടപ്പെടുന്നു. കോഹ്ലി പറഞ്ഞു.

കോഹ്ലി 23 08 28 21 20 45 043

2023 ലോകകപ്പ് അത്തരത്തിൽ ഒരു വെല്ലുവിളിയാണ്. മറ്റൊരു തലത്തിലേക്ക് നയിക്കാൻ എനിക്ക് പുതിയ എന്തെങ്കിലും എപ്പോഴും ആവശ്യമാണ്. കോഹ്‌ലി പറഞ്ഞു.

“ലോകകപ്പിന് എന്നല്ല, സമ്മർദം എല്ലായ്‌പ്പോഴും ഉണ്ട്. ആരാധകർ എപ്പോഴും പറയും ഞങ്ങൾ വളരെ ഒരു കപ്പ് നേടണമെന്ന് ആഗ്രഹിക്കുന്നു എന്ന്. എനിക്കറിയാം അവർക്ക് പ്രതീക്ഷകൾ ഉണ്ടെന്ന്. പക്ഷേ കളിക്കാരേക്കാൾ കൂടുതൽ ഈ ലോകകപ്പ് വിജയിക്കാൻ ആരും ആഗ്രഹിക്കുന്നില്ലെന്ന് ദയവായി മനസ്സിലാക്കുക” കോഹ്ലി പറഞ്ഞു.