“മാനസികമായി തകർന്നു, 10 വർഷത്തിനിടയിൽ ബാറ്റ് തൊടാത്ത ഒരു മാസമാണ് കഴിഞ്ഞത്” – വിരാട് കോഹ്ലി

ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലി തന്റെ മോശം ഫോമിനെ കുറിച്ചും മാനസികമായി താൻ കടന്നു പോകുന്ന അവസ്ഥയെ കുറിച്ചും സ്റ്റാർ സ്പോർട്സിനോട് സംസാരിച്ചു.

10 വർഷത്തിന് ശേഷം ആദ്യമായാണ് ഞാൻ ഒരു മാസത്തേക്ക് എന്റെ ബാറ്റിൽ തൊടാതിരിക്കുന്നത് എന്ന് കോഹ്ലി പറഞ്ഞു. ഫോം വീണ്ടെടുക്കാനായി വിശ്രമത്തിൽ ആയിരുന്നു കോഹ്ലി. ഒരു ഇടവേള എടുത്ത് പിന്നോട്ട് പോകണമെന്ന് മനസ്സ് എന്നോട് പറയുകയായിരുന്നു. അതാണ് വിശ്രമം എടുത്തത് എന്ന് കോഹ്ലി പറഞ്ഞു.

കോഹ്ലി

“മാനസികമായി വളരെ ശക്തനായ ഒരു വ്യക്തിയായിട്ടാണ് എന്നെ കണ്ടത്. എന്നാൽ എല്ലാവർക്കും ഒരു പരിധിയുണ്ട്, നിങ്ങൾ ആ പരിധി തിരിച്ചറിയണം, അല്ലാത്തപക്ഷം കാര്യങ്ങൾ നിങ്ങൾക്ക് എതിരാകും. ഈ കാലഘട്ടം എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു.” – കോഹ്ലി പറഞ്ഞു

“ഞാൻ മാനസികമായി തകർന്നു എന്ന് സമ്മതിക്കാൻ എനിക്ക് മടിയില്ല. ഇത് വളരെ സാധാരണമായ ഒരു വികാരമാണ്, പക്ഷേ ഞങ്ങൾ മടി കാരണം ഇതിനെ കുറിച്ച് സംസാരിക്കുന്നില്ല. മാനസികമായി ദുർബലരായി കാണപ്പെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ശക്തനാണെന്ന് നടിക്കുന്നത് ദുർബലനാണെന്ന് സമ്മതിക്കുന്നതിനേക്കാൾ വളരെ മോശമാണ്.” കോഹ്ലി പറഞ്ഞു.