ധോണിയേക്കാൾ ഫാസ്റ്റ് ബൗളർമാരിൽ വിശ്വാസം അർപ്പിച്ചത് വിരാട് കോഹ്‌ലി: അഗർക്കാർ

Photo:AFP
- Advertisement -

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയേക്കാൾ നിലവിലെ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയാണ് ഫാസ്റ്റ് ബൗളർമാരിൽ കൂടുതൽ വിശ്വാസം അർപ്പിച്ചതെന്ന് മുൻ ഇന്ത്യൻ ബൗളർ അജിത് അഗർക്കാർ. വിരാട് കോഹ്‌ലി ഫാസ്റ്റ് ബൗളർമാരിൽ വിശ്വാസം അർപ്പിച്ചപ്പോൾ മഹേന്ദ്ര സിംഗ് ധോണി സ്പിന്നർമാരിലാണ് വിശ്വാസമർപ്പിച്ചതെന്ന് അഗർക്കാർ പറഞ്ഞു.

വിദേശത്ത് വിരാട് കോഹ്‌ലിക്ക് കീഴിൽ ഇന്ത്യ കൂടുതൽ വിജയങ്ങൾ കണ്ടെത്താനുള്ള കാരണം വിരാട് കോഹ്‌ലി ഫാസ്റ്റ് ബൗളർമാരിൽ അർപ്പിച്ച വിശ്വാസം ആണെന്നും അഗർക്കാർ കൂട്ടിച്ചേർത്തു. രണ്ട് ക്യാപ്റ്റന്മാർ തമ്മില്ലുള്ള പ്രധാന വ്യതാസവും ഇത് തന്നെ ആയിരുന്നെന്ന് അഗർക്കാർ പറഞ്ഞു. വിരാട് കോഹ്‌ലി ദീർഘകാലമായി മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ആണെന്നും താരത്തിന് കീഴിൽ മത്സര ഫലങ്ങൾ മികച്ചതായിരുന്നെന്ന് നമുക്ക് കാണാമെന്നും അഗർക്കാർ പറഞ്ഞു. ക്യാപ്റ്റൻ എന്നാൽ നിലയിൽ താരങ്ങളിൽ വിശ്വാസമർപ്പിച്ചാൽ മത്സരങ്ങളിൽ മികച്ച ഫലം ലഭിക്കുമെന്നും അഗർക്കാർ പറഞ്ഞു.

Advertisement