നെതർലൻഡ്‌സിനെതിരായ ഇന്നിങ്സോടെ പുരുഷ ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റർമാരുടെ പട്ടികയിൽ കോഹ്ലി രണ്ടാമത് എത്തു. വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിനെ മറികടന്ന് ആണ് കോഹ്‌ലി രണ്ടാമത് എത്തിയത്. 23 മത്സരങ്ങളിൽ നിന്ന് 989 റൺസ് നേടിയ കോഹ്‌ലി ഒന്നാമതുള്ള മഹേല ജയവർധനയ്‌ക്ക് 27 റൺസ് മാത്രം അകലെയാണ്.
ടി20 ലോകകപ്പിൽ വിരാട് കോഹ്‌ലിക്ക് 89.90 ശരാശരിയോടെ 23 മത്സരങ്ങളിൽ നിന്നാണ് 989 റൺസ് എടുത്തത്. ഇന്ന് 44 പന്തിൽ നിന്ന് 62 റൺസ് എടുത്ത് കോഹ്ലി പുറത്താകാതെ നിന്നിരുന്നു. കഴിഞ്ഞ മത്സരത്തിൽ പാകിസ്താനെതിരെ പുറത്താകാതെ 82 റൺസ് എടുക്കാനും കോഹ്ലിക്ക് ആയിരുന്നു.
MOST RUNS IN T20 WORLD CUPS
Mahela Jayawardene (Sri Lanka) – 1016 runs in 31 matches
Virat Kohli (India) – 989 runs in 23 matches
Chris Gayle (West Indies) – 965 runs in 33 matches
Rohit Sharma (India) – 904 runs in 35 matches
Tilakaratne Dilshan (Sri Lanka) – 897 runs in 35 matches