“കോഹ്ലിയും രോഹിതും ഇനി ടെസ്റ്റിലും ഏകദിനത്തിലും മാത്രം കളിക്കണം, ടി20 യുവതാരങ്ങൾക്ക്”

Newsroom

വിരാട് കോഹ്ലിയെയും രോഹിത് ശർമ്മയെയും വിട്ട് ടീം ഇന്ത്യ ടി20യിൽ യുവതാരങ്ങളെ തിരഞ്ഞെടുക്കണം എന്ന് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രിയുടെ അഭിപ്രായം. വരാനിരിക്കുന്ന ആദ്യ ടി20 പരമ്പരയിൽ യുവാക്കളെ കളിപ്പിക്കുക. ഇവർക്ക് അന്താരാഷ്ട്ര സ്റ്റേജിൽ അവസരം നൽകുക. ഇപ്പോൾ തന്നെ അവരെ അത്തരം വലിയ സ്റ്റേജുകൾ പരിചയപ്പെട്ടു തുടങ്ങണം. രവി ശാസ്ത്രി പറഞ്ഞു.

കോഹ്ലി 23 05 15 15 19 41 585

“രോഹിത്, വിരാട് കോഹ്‌ലി തുടങ്ങിയ കളിക്കാർ കഴിവ് തെളിയിച്ചവരാണ്. ഏകദിന ക്രിക്കറ്റിനും ടെസ്റ്റ് ക്രിക്കറ്റിനും വേണ്ടി നിങ്ങൾ വിരാടിനെയും രോഹിതിനെയും നിലനിർത്തുക. ടി20യെ ഐ പി എല്ലിൽ തിളങ്ങിയവർക്ക് എക്സ്പോഷർ ലഭിക്കുന്നതിനു വേണ്ടിയുള്ള അവസരമാക്കി മാറ്റുക.”

രോഹിതും കോഹ്ലിയും അധികം മത്സരങ്ങൾ കളിക്കുന്നത് അവർക്ക് ദോഷമെ ചെയ്യുകയുള്ളൂ എന്നും രവി ശാസ്ത്രി പറഞ്ഞു.